സ്തനാർബുദ ബോധവത്കരണത്തിന് തുടക്കം

Tuesday 28 October 2025 12:20 AM IST
സ്തനാർബുദം

കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്തനാർബുദ ബോധവത്കരണ മാസാചരണം ജില്ലാതല ഉദ്ഘാടനം ഗവ. ജനറൽ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം നിർവഹിച്ചു. ജനറൽ ഹോസ്പിറ്റൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുരാധ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി .പി രാജേഷ്, ക്യാൻസർ രോഗ വിഭാഗം മേധാവി ഡോ. രശ്മി എന്നിവർ പ്രസംഗിച്ചു. ക്യാൻസർ രോഗവിഭാഗം ജൂനിയർ കൺസൽട്ടന്റ് ഡോ. അനീന ബോധവത്കരണ ക്ലാസ് നയിച്ചു.

മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്തനാർബുദ രോഗനിർണയ ക്യാമ്പ്, ബോധവത്കരണ ക്ലാസുകൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ബോധവത്കരണ ക്ലാസ്, സ്തനാർബുദ സ്‌ക്രീനിംഗ് എന്നിവ നടത്തും. സ്‌ക്രീനിംഗ് ചെയ്തവരെ പിന്നീട് മാമോഗ്രാം പരിശോധനക്കും എഫ്.എൻ.എ.സി/ബയോപ്സി പരിശോധനയ്ക്കും വിധേയരാക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാൻസർ ചികിത്സാ വിഭാഗത്തിന്റെ സഹകരണത്തോടെ രോഗം നിർണയിച്ച ശേഷം തുടർചികിത്സ ജനറൽ ആശുപത്രി ക്യാൻസർ വിഭാഗത്തിൽ നൽകും.