വളർച്ചയുടെ പുതിയ ഉയരങ്ങളിൽ എച്ച്.എൽ.എൽ
Tuesday 28 October 2025 12:24 AM IST
തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 69.53 കോടി രൂപ പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ കേന്ദ്ര സർക്കാരിന് കൈമാറി.
ലാഭവിഹിതത്തിന്റെ ചെക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ .പി നദ്ദയ്ക്ക് എച്ച്എൽഎൽ ചെയർപേഴ്സൺ ഡോ. അനിത തമ്പി കൈമാറി. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ, എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിംഗ്), രമേശ് പി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.
നിലവിലുള്ള ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള ആരോഗ്യക്ഷേമം, ഡിജിറ്റൽ ആരോഗ്യം, അനുബന്ധ മേഖലകൾ എന്നിവയിൽ വൈവിദ്ധ്യവൽക്കരണം നടത്തി ആരോഗ്യ സംരക്ഷണ വ്യവസായത്തിൽ വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇക്കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 3,700 കോടി രൂപയിൽ നിന്ന് 4,500 കോടിയായി.