H 1 B വിസ പരിഷ്‌കാരങ്ങൾ F 1 വിസക്കാർക്ക് ബാധകമാകില്ല
യു.എസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ തീരുമാനം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഗുണകരമാകും. F 1 വിസയിൽ അമേരിക്കയിൽ ഉപരിപഠനം നാത്തുന്നവർക്ക് H 1 B വിസ പരിഷ്‌കാരങ്ങൾ ബാധകമാകില്ല.അവർ പുതിയ നിരക്കിൽ വിസ ഫീസ് അടയ്‌ക്കേണ്ടതില്ല.പുതുക്കിയ നിബന്ധനകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണകരമാകും. അമേരിക്കയിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ല.
ഐ.ഐ.എമ്മുകൾ ബിസിനസ് സ്കൂളുകളിൽ മുന്നിൽ
ഇന്ത്യയിലെ മികച്ച ബിസ്സിനസ്സ് സ്കൂളുകളിൽ ആദ്യത്തെ അഞ്ചിൽ ഐ ഐ എം അഹമ്മദാബാദ്, ബാംഗ്ലൂർ, കൽക്കട്ട, ഇന്ത്യൻ സ്കൂൾ ഓഫ് ബിസ്സിനസ്സ്, ഹൈദരാബാദ് എന്നിവ ഉൾപ്പെടുന്നു. ഫിനാൻഷ്യൽ ടൈംസ്, ഗ്ലോബൽ എം ബി എ, QS ഗ്ലോബൽ എംബിഎ, THE നിബന്ധനകളനുസരിച്ചാണ് റാങ്കിങ് നിര്ണയിച്ചിട്ടുള്ളത്. ഐ ഐ എം കോഴിക്കോട് ഏഴാം സ്ഥാനത്താണ്.
നീറ്റ് പി.ജി എൻ.ആർ.ഐ ക്വോട്ട
നീറ്റ് പിജി കൗൺസിലിങ്ങിന് എൻ ആർ ഐ കോട്ടയിൽ അപേക്ഷിക്കുന്നവർ www.mcc. nic.in സന്ദർശിച്ച് അപേക്ഷിക്കണം. ആവശ്യമായ രേഖകൾ സമർപ്പിക്കണം.