സ്വർണ വിലയിൽ തകർച്ച

Tuesday 28 October 2025 12:25 AM IST

പവൻ വില@90,400 രൂപ

കൊച്ചി: ആഗോള വിപണിയു‌ടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ സ്വർണ വില 1,720 രൂപ കുറഞ്ഞ് 90,400 രൂപയിലെത്തി. അമേരിക്കയും ചൈനയും വ്യാപാര കരാർ ഒപ്പുവക്കുമെന്ന പ്രതീക്ഷയും ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ ഒഴിവായതും സ്വർണത്തിൽ നിന്ന് പണം പുറത്തേക്ക് ഒഴുക്കി. ഇന്നലെ രണ്ട് തവണയായി ഗ്രാമിന്റെ വില 215 രൂപ കുറഞ്ഞ് 11,300 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില നിലവിൽ ഔൺസിന് 3,978 ഡോളറിലാണ്.