കുരച്ചുചാടി തെരുവുനായ്ക്കൾ 8 മാസം കടിയേറ്റവർ 14,186 !

Tuesday 28 October 2025 12:25 AM IST
തെരുവുനായ്ക്കൾ

കോഴിക്കോട്: പ്രതിരോധം ഊർജ്ജിതമെന്ന പ്രസംഗമല്ലാതെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ജില്ലയിൽ ഒരു കുറവുമില്ല. ഈ വർഷം ആഗസ്റ്രു വരെയുള്ള കണക്കെടുത്താൽ 14,186 പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ( 2020 മുതൽ 2025 ആഗസ്റ്ര് വരെ) 86,502 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. പേവിഷബാധയേറ്റ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 55 പേർ. നായ്ക്കളുടെ വന്ധ്യംകരണം താളം തെറ്റിയതാണ് തെരുവുനായ്ക്കൾ പെരുകാൻ ഇടയായതെന്നാണ് പ്രധാന ആരോപണം. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ദിനം പ്രതി നിരവധിപേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയാണ്. പലരും കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടെന്ന് പറയാം. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് ജനങ്ങളുടെ പരാതി. ജനനനിയന്ത്രണ (എ.ബി.സി) പരിപാടിയും പ്രതിരോധ കുത്തിവയ്പ്പും ഫലപ്രദവുമില്ല.

 എ.ബി.സി കേന്ദ്രങ്ങൾ രണ്ട് !

ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും ആവശ്യത്തിന് വന്ധ്യംകരണ കേന്ദ്രങ്ങൾ (എ.ബി.സി ) ഇല്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോർപ്പറേഷന് കീഴിൽ പൂളാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേന്ദ്രവും മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രവും മാത്രമാണ് ജില്ലയിലുള്ളത്. ഇവിടെ ദിനം പ്രതി 10 മുതൽ 12 വരെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു എ.ബി.സി സെന്റർ വീതം സജ്ജമാക്കാൻ ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. തെരുവ് നായകളുടെ പ്രജനനം കാര്യക്ഷമമായി നിയന്ത്രിക്കണമെങ്കിൽ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ വേണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

 വർഷം......... ചികിത്സ തേടിയവർ

2020.................6275

2021................12190

2022................15763

2023................19616

2024.................18472

2025(ആഗസ്റ്റ്).....14186

നാ​ദാ​പു​ര​ത്ത് ​ഒ​രു​ ​മാ​സ​ത്തി​നി​ടെ ക​ടി​യേ​റ്റ​ത് 50​ ​പേ​ർ​ക്ക്

നാ​ദാ​പു​രം​:​ ​ക​ല്ലാ​ച്ചി,​ ​വ​ള​യം,​ ​വാ​ണി​മേ​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ ​തെ​രു​വു​നാ​യ്ക്ക​ളു​ടെ​ ​ക​ടി​യേ​റ്റ​ത് ​അ​മ്പ​തോ​ളം​ ​പേ​ർ​ക്ക്.​ ​ക​ഴി​ഞ്ഞ​ ​ചൊ​വ്വാ​ഴ്ച​ ​ക​ല്ലാ​ച്ചി​ ​ടൗ​ണി​ൽ​ ​ക​ടി​യേ​റ്റ​ത് ​കു​ട്ടി​ക​ളും​ ​വൃ​ദ്ധ​രും​ ​അ​ട​ക്കം​ 13​ ​പേ​ർ​ക്കാ​ണ്.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​മൂ​ന്ന് ​പേ​ർ​ക്ക് ​ക​ടി​യേ​റ്റു.​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​നാ​ദാ​പു​രം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ക്ക് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​പോ​കും​വ​ഴി​ ​കു​റ​ക്ക​ന്റെ​ ​ക​ടി​യേ​റ്റി​രു​ന്നു​ ​അ​തേ​ദി​വ​സം​ ​നാ​ദാ​പു​രം​ ​ഗ​വ.​ ​കോ​ളേ​ജ് ​ക്യാ​മ്പ​സി​ൽ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​കു​റു​ക്ക​ന്റെ​ ​അ​ക്ര​മ​ത്തി​നി​ര​യാ​യി.​ ​ടൗ​ണു​ക​ളി​ൽ​ ​അ​റ​വ് ​മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യു​ന്ന​ത് ​തെ​രു​വ് ​നാ​യ​ക​ൾ​ ​ത​മ്പ​ടി​ക്കാ​ൻ​ ​കാ​ര​ണ​മാ​കു​ന്ന​താ​യി​ ​നാ​ട്ടു​കാ​ർ​ ​ആ​രോ​പി​ച്ചു.