രാജ്യാന്തര കുരുമുളക് സമൂഹ വാർഷികം കൊച്ചിയിൽ
കൊച്ചി: അന്താരാഷ്ട്ര രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ (ഐ.പി.സി) 53ാം വാർഷിക സമ്മേളനം കൊച്ചി ലെ മെറിഡിയനിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥൻ നിർവഹിക്കും.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം സെക്രട്ടറി രാജേഷ് അഗ്രവാൾ, ഐ.പി.സി എക്‌സിക്യൂട്ടിവ് ഡയറക്‌ടർ മറീന നോവിറ അഗ്രൈനി, സ്‌പൈസസ് ബോർഡ് സെക്രട്ടറി പി. ഹേമലത, ഇന്തോനേഷ്യ വ്യാപാര മന്ത്രാലയം ഡയറക്‌ടർ നാഥൻ കാംബുനോ, പ്ലാന്റേഷൻ കമ്മോഡിറ്റി അണ്ടർ സെക്രട്ടറി ചിഫോംഗ് ചിയ, മലേഷ്യൻ പെപ്പർ ബോർഡ് ഡയറക്‌ടർ വിൻസന്റ് സാവന്ത്, ശ്രീലങ്കൻ കൃഷി വകുപ്പ് കയറ്റുമതി ഡയറക്‌ടർ ജനറൽ ദമയന്തി സമര സിൻഹ, കൃഷി പരിസ്ഥിതി മന്ത്രാലയം ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ വുഡക് ഡാം ക്വാംഗ് തുടങ്ങിവർ പങ്കെടുക്കും. കേന്ദ്ര വാണിജ്യമന്ത്രാലയവും ഐ.പി.സിയും സ്‌പൈസസ് ബോർഡും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ സ്ഥിരാംഗങ്ങളും പാപ്പുവ ന്യൂഗിനിയ, ഫിലിപ്പീൻസ് എന്നീ അസോസിയേറ്റ് രാജ്യങ്ങളും ഉൾപ്പെടുന്നതാണ് ഐ.പി.സി. 1972ൽ ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക കമ്മിഷന്റെ സമൂഹം രൂപീകരിച്ചത്.