സ്‌കൂൾ കായികമേള : സ്വർണക്കപ്പ് നിർമ്മിച്ചത് മലബാർ ഗോൾഡ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) മലബാർ ഗോൾഡ് തിരുവനന്തപുരം ഷോറൂമിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (കേരള) ആർ.അബ്ദുൾ ജലീലിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി. എച്ച്.യു.ഐ.ഡി ഹാൾമാർക്കോടെ 916 പരിശുദ്ധിയിൽ 22 കാരറ്റിലുള്ള 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് ഇ ടെൻഡർ മുഖേന ഏറ്റവും കുറഞ്ഞ സമയ പരിധിയിൽ ഏഴ് ദിവസത്തിലാണ് നിർമ്മിച്ചത്.
ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ എൻ എസ് കെ ഉമേഷ് , മലബാർ ഗോൾഡ് സോണൽ ഹെഡ് (സൗത്ത് കേരള) എം പി ജാഫർ, തിരുവനന്തപുരം ഷോറൂം ഹെഡ് സെയ്ദ് കെ.മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കുറഞ്ഞ സമയത്തിനുള്ളിൽ സ്വർണക്കപ്പ് ഭംഗിയായി രൂപകൽപ്പന നിർവഹിക്കാൻ സാധിച്ചെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.