ഹൈജമ്പിൽ ഹാട്രിക്ക് അഷ്മിക

Monday 27 October 2025 11:41 PM IST

തിരുവനന്തപുരം : തുടർച്ചയായ മൂന്നാം സ്കൂൾ കായികമേളയിലും ഹൈജമ്പിൽ സ്വർണം നേടി മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെ സി പി അഷ്‌മിക.ജൂനിയർ പെൺകുട്ടികളിൽ 1.63 മീറ്റർ ചാടിക്കടന്നാണ് ഇക്കുറി പൊന്നുവേട്ട. ദേശീയ സ്കൂൾ മീറ്റിൽ ഹൈജമ്പിൽ 2023ൽ വെങ്കലവും 2024ൽ വെള്ളിയും നേടിയിരുന്നു. ഈ സ്കൂൾ മീറ്റിലെ അഷ്മിതയുടെ രണ്ടാം സ്വർണമാണ് ഹൈജമ്പിലൂടെ പിറന്നത്. കഴിഞ്ഞദിവസം ജാവലിനിലായിരുന്നു ആദ്യ സ്വർണം. കാര്യമായ പരിശീലനമില്ലാതെയാണ് ജാവലിൻ കൈയിലേന്തിയത്.

സി പി ഭാസ്കരന്റെയും എൻ.എസ് ബിജിയുടെയും മകളാണ് അഷ്‌മിക . സഹോദരൻ അഭിജിത്ത് മുൻ സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയിരുന്ന താരമാണ്.