വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ
Tuesday 28 October 2025 12:41 AM IST
കോട്ടയം:നിർമ്മാണം പൂർത്തീകരിക്കാതെ പുതുപ്പള്ളി മിനി സിവിൽ സ്‌റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകി പഞ്ചായത്ത് ഭരണസമിതി അപമാനിക്കുന്നെന്ന് ആരോപിച്ച് വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ.ഇന്നലെ രാവിലെ കനത്തമഴയിൽ കസേരയിട്ടിരുന്നായിരുന്നു ഒറ്റയാൾ പ്രതിഷേധം.ഇപ്പോൾ ഉമ്മൻചാണ്ടിയോട് കാട്ടുന്ന സ്‌നേഹം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നാടകമാണ്.പഞ്ചായത്തിന്റെ വികസനസദസ് പോസ്റ്ററിൽ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉൾപ്പെടുത്തി.രാഷ്ട്രീയ ലക്ഷ്യംവച്ചുളള പരിപാടിയുമായി സഹകരിക്കേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.സമരത്തെ വിമർശിച്ച് എൽ.ഡി.എഫ് ഭരണസമിതിയും രംഗത്ത് എത്തി.