അതിദാരിദ്ര്യ നിർമ്മാർജനം പൊങ്ങച്ചം: രാജീവ് ചന്ദ്രശേഖർ

Tuesday 28 October 2025 12:46 AM IST
A

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമ്മാർജനം എന്ന പേരിൽ പറയുന്നത് പൊങ്ങച്ചമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയിൽ 17 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലോകബാങ്ക് കണക്ക്. അതിൽ കേവലം 2.72 ലക്ഷം പേരാണ് കേരളത്തിലുള്ളത്.

ഉത്തർപ്രദേശിൽ 6 കോടിയും ബീഹാറിൽ 3.77കോടിയും മദ്ധ്യപ്രദേശിൽ 2.30 കോടിയും രാജസ്ഥാനിൽ 1.87കോടിയും മഹാരാഷ്ട്രയിൽ 1.59 കോടി ആളുകളും ദാരിദ്ര്യമുക്തി നേടിയപ്പോഴാണ് കേരളത്തിലെ വീമ്പുപറച്ചിൽ. രാജ്യത്ത് ഇത്രയധികം പേർ കൊടിയ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാകാൻ വഴിയൊരുക്കിയത് കേന്ദ്രപദ്ധതികളാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ കേരളത്തിലെ 6 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. 58 ലക്ഷം പേർക്ക് തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ നൽകുന്നു.

നിയമ നടപടി

സ്വീകരിക്കും

തന്നെ ലക്ഷ്യമിട്ട് പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. പലരും അത്തരം ശ്രമങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. മെസി തട്ടിപ്പിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് പുതിയ ഇന്ത്യയാണ്. ഇവിടെ തെറ്റു ചെയ്യുന്നത് സി.പി.എമ്മുകാരായാലും മാദ്ധ്യമ ഉടമയായാലും വിടില്ലെന്നും അദ്ദേഹം പറഞ്ഞു.