എൽ.ഡി.എ​ഫ് ജാ​ഥ സ​മാ​പ​നം

Tuesday 28 October 2025 12:40 AM IST

കൊല്ലം: കൊ​ല്ലം കോർ​പ്പ​റേ​ഷൻ വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം സ​ഞ്ചാ​രി​മു​ക്കിൽ എം.നൗ​ഷാ​ദ് എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. അ​ഡ്വ. എ​സ്.ആർ. രാ​ഹുൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു ജാ​ഥാ ക്യാ​പ്ടൻ അ​ഡ്വ. ജി.ലാ​ലു ചി​ന്ത​ ജെറോം, എ. ബി​ജു, സി.പി.ഐ കൊ​ല്ലം ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ബൈ​ജു എ​സ്.പ​ട്ട​ത്താ​നം, എൻ.ന​ളി​നാ​ക്ഷൻ, പി.സോ​മ​നാ​ഥൻ പി​ള്ള, സ​ജീ​വ് മാ​ടൻ​ന​ട, സി.പി.എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും വൈ​സ് ക്യാ​പ്ട​നു​മാ​യ എ​സ് .പ്ര​സാ​ദ്, ജാ​ഥ മാ​നേ​ജർ ന​ഹാ​സ്, എ. പു​ഷ്​പ​രാ​ജൻ, ശി​ല പ്ര​കാ​ശ്, ഹ​സീ​ന സ​ലാ​ഹു​ദ്ദീൻ, എം.എ. സ​ത്താർ, ചി​റ്റ​ടി ര​വി എ​ന്നി​വർ സംസാരിച്ചു. എൽ.ഡി.എ​ഫ് തു​ട​രും, നാ​ട് വ​ള​രും എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യർ​ത്തി ന​ട​ത്തി​യ ജാ​ഥ​യിൽ നൂ​റു​ക​ണ​ക്കി​നാളുകൾ പ​ങ്കെ​ടു​ത്തു.