ചന്ദ്രകളഭം: വയലാർ സ്മൃതിസന്ധ്യ സംഘടിപ്പിച്ചു
Tuesday 28 October 2025 12:44 AM IST
പെരിന്തൽമണ്ണ: മേലാറ്റൂർ ദേശീയ ഗ്രന്ഥാലയം പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മയെ അദ്ദേഹത്തിന്റെ അമ്പതാം ഓർമ്മദിനത്തിൽ അനുസ്മരിച്ചു. 'ചന്ദ്രകളഭം' വയലാർ സ്മൃതി സന്ധ്യ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഡോ.എസ്. സഞ്ജയ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജയകൃഷ്ണൻ, ജി.രമാദേവി, പി.പ്രശാന്ത്, കെ.കെ.കൃഷ്ണദാസൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന വയലാർ ഗാനാർച്ചന മേലാറ്റൂർ സഹദേവൻ ഉദ്ഘാടനം ചെയ്തു. ബാബു കക്കാട്ടുകുന്നിൽ, കെ.വി. ശരണ്യ, പി.ശശികുമാർ, വി.വി. വിനോദ്, കെ.വി. അമേയ, കെ.ടി. നസീർ, സി.ടി.കുഞ്ഞാൻ, കനിഷ്‌ക്ക് ജയ്ബൻ എന്നിവർ ഗാനങ്ങളവതരിപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.രാജൻ സ്വാഗതവും കലാസമിതി കൺവീനർ കെ. പ്രശോഭ് നന്ദിയും പറഞ്ഞു.