ജൂഡോ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം

Tuesday 28 October 2025 12:56 AM IST
44-മത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ലോഗോ പ്രകാശനം

കൊല്ലം: സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ ലോഗോ സി.ആർ. മഹേഷ് എം.എൽ.എ പ്രകാശനം ചെയ്തു. നവംബർ 1,2 തീയതികളിൽ കൊല്ലം കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിലാണ് 44-മത് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി 600 ൽ പരം കായികതാരങ്ങൾ പങ്കെടുക്കും. കൊല്ലം ജില്ലാ ജൂഡോ അസോസിയേഷൻ ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് സംഘാടകസമിതി രക്ഷാധികാരിയായി സി.ആർ. മഹേഷ് എം.എൽ.എയെ തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി സ്വപ്നത്തിൽ വിക്രമിനെയും ട്രഷററായി ജിഷ്ണു വി.ഗോപാലിനെയും കൺവീനറായി പി. പ്രമോദിനെയും ജോയിന്റ് കൺവീനറായി നിതീഷിനെയും ജോയിന്റ് സെക്രട്ടറിയായി മനോജ് എസ്. പിള്ളയെയും തിരഞ്ഞെടുത്തു.