പോർച്ചിൽ കിടന്ന കാർ കത്തിനശിച്ചു
Tuesday 28 October 2025 12:56 AM IST
പത്തനാപുരം: വീട്ടിലെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. പിറന്തൂരിലെ അലിമുക്ക് ആനകുളം ചരുവിള വീട്ടിൽ ജിജി ലൂക്കോസിന്റെ കാറാണ് കത്തിയത്. കുടുംബവുമൊത്ത് കാറിൽ പുറത്ത് പോയി മടങ്ങിയെത്തിയ ശേഷം പാർക്ക് ചെയ്തിരുന്ന കാറാണ് മണിക്കൂറുകൾക്ക് ശേഷം തീ പിടിച്ചത്. കാർ കത്തുന്നതിന്റെ ഗന്ധം കേട്ട് പുറത്തിറങ്ങിയ ഉടമ വാഹനത്തിന്റെ ബോണറ്റിന്റെ ഭാഗം കത്തുന്നതാണ് കണ്ടത്. അയൽവാസികൾ ഓടിക്കൂടിയ ശേഷം കാർ പോർച്ചിൽ നിന്നു തളളി പുറത്തിറക്കിയത് കൊണ്ട് വീട്ടിലേക്ക് തീ പടർന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നും ഉടമ പറഞ്ഞു. കാറിൻെറ യന്ത്ര ഭാഗങ്ങൾ പൂർണണമായും കത്തി നശിച്ച നിലയിലായിരുന്നു.