ആശാവർക്കർമാരുടെ സമരം തീർപ്പാക്കണം

Tuesday 28 October 2025 12:57 AM IST

കൊട്ടാരക്കര: അനിശ്ചിതമായി നീളുന്ന ആശാവർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി തിരുവനന്തപുരം മേഖലാ ജനറൽ സെക്രട്ടറി കരമന അജിത് ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ ബി.ജെ.പി സോഷ്യൽ ഔട്ട് റീച്ച് ജില്ലാ ശിൽപ്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്കൊപ്പം

ചേർന്നു പ്രവർത്തിക്കുന്ന ആശമാരുടെ സേവനത്തിന് മതിയായ പ്രതിഫലം നൽകി അടിയന്തിരമായി സമരം ഒത്തുതീർപ്പാക്കണം. പന്നികളുടെയും മറ്റു വന്യജീവികളുടെയും ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗം ബി.ജെ.പി കൊല്ലം ഈസ്റ്റ് പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.ആർ. അരുൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ അഡ്വ. വയയ്ക്കൽ സോമൻ, ആലഞ്ചേരി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. ഉമേഷ് ബാബു എന്നിവർ സംസാരിച്ചു.