സുവർണ ജൂബിലി ലോഗോ പ്രകാശനം
Tuesday 28 October 2025 1:00 AM IST
കൊല്ലം: ഡോൺ ബോസ്കോ സലേഷ്യൻ സഭ തോപ്പ് ഇടവകയിൽ ശുശ്രൂഷ ഏറ്റെടുത്തിട്ട് അര നൂറ്റാണ്ട്. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം കൊല്ലം രൂപത സ്‌പിരിച്വൽ ഡയറക്ടർ മോൺ. വിൻസന്റ് മച്ചാഡോ നിർവഹിച്ചു. ഇടവക വികാരി ഫാ. വർഗീസ് പൈനാടത്ത്, ഫാ. ബെഞ്ചമിൻ ജോർജ്, ഫാ. സജി എളമ്പാശ്ശേരി എന്നിവർ സംസാരിച്ചു. കൈക്കാരൻ ജെറാൾഡ് നെറ്റോ, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ എ.ജെ. ഡിക്രൂസ്, ബി.സി.സി കോ ഓർഡിനേറ്റർ മാഗി സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകി. മൂന്നുമാസം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് നവംബർ 9ന് ആരംഭം കുറിക്കും.