അത്തിക്കാലി പാലം തുറന്നു
Wednesday 29 October 2025 12:53 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭ ചിറ്റേത്തുകര - നിലംപതിഞ്ഞിമുകൾ ഡിവിഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന അത്തിക്കാലി പാലം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള അദ്ധ്യക്ഷയായി. വൈസ്ചെയർമാൻ ടി. ജി. ദിനൂപ്, കൗൺസിലർ എം.ഒ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ്പല്ലച്ചി, സുനീറ ഫിറോസ്, കൗൺസിലർമാരായ അജിത തങ്കപ്പൻ, എ.എ. ഇബ്രാഹിംകുട്ടി, ഷാജി വാഴക്കാല, സോമി റെജി, ഇ.പി. കാദർകുഞ്ഞ്, ഓമന സാബു, രജനി ജിജൻ, അസ്‌മ ഷെരീഫ്, കോളിൻ പെട്രോസ് എന്നിവർ സംസാരിച്ചു.