കുറ്റിപ്പാടം-കരിമ്പനങ്ങോട് റോഡ് പ്രവൃത്തി ഉദ്ഘാടനം
Wednesday 29 October 2025 12:18 AM IST
കുന്ദമംഗലം: പെരുവയൽ ഗ്രാമപഞ്ചായത്തിലെ കൊളക്കാടത്ത്താഴം കുറ്റിപ്പാടം -കരിമ്പനങ്ങോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ കരിമ്പനങ്ങോട് മുതൽ കുറൂഞ്ഞിയിൽ വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. നേരത്തെ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതാണ് റോഡ്. പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. കെ.പി സുരേന്ദ്രൻ, സി രാജീവ്, എം.ടി മാമുക്കോയ, എൻ.കെ മൊയ്തീൻ, പി. ബാലകൃഷ്ണൻ, പി.പി ബഷീർ, കെ.ടി.എ റസാക്ക് എന്നിവർ പ്രസംഗിച്ചു.