വയലാർ അനുസ്മരണം

Wednesday 29 October 2025 12:20 AM IST
സ്വര രഞ്ജിനി സംഗീത സഭ വയലാർ അനുസ്മരണം മലയാള ഐക്യവേദി സംസ്ഥാന ജോ.സെക്രട്ടറി സതീഷ്കുമാർ സി.കെ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി : മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സ്വരരഞ്ജിനി സംഗീത സഭ 'കവിത തുളുമ്പിയ ഗാനങ്ങൾ' എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മലയാള ഐക്യവേദി സംസ്ഥാന ജോ .സെക്രട്ടറി സതീഷ് കുമാർ സി. കെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരുണൻ വൈകുണ്ഠം അദ്ധ്യക്ഷത വഹിച്ചു. പൃഥ്വിരാജ് മൊടക്കല്ലൂർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് , ഗൗരി പി. പി, രവികുമാർ പൊൻകുന്നം, ടി.കെ. സുധാകരൻ, പി.സി പ്രകാശൻ, ദേവാനന്ദ് ബ്രൂക്ക്ലാൻഡ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വരരഞ്ജിനിയിലെ മുതിർന്നവരും യുവതലമുറയിലെ കലാകാരന്മാരും ചേർന്ന് വയലാറിന്റെ ഗാനങ്ങൾ ആലപിച്ചു.