സാംസ്‌കാരിക സമുച്ചയം നിർമ്മാണോദ്‌ഘാടനം
Wednesday 29 October 2025 12:28 AM IST
തൂണേരി: സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ഷിബിൻ മെമ്മോറിയൽ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വെള്ളൂരിൽ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയം നിർമ്മാണോദ്‌ഘാടനം നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താംകണ്ടി, ശ്രീജിത്ത് മുടപ്പിലായി, നെല്ലേരി ബാലൻ, പി.എം. നാണു, രവി വെള്ളൂർ, സി.കെ അരവിന്ദാക്ഷൻ, രവി കനവത്ത് എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി കൺവീനർ വി.കെ രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊ. പി.കേളു, മുൻ കേരള ഫുട്ബോൾ ക്യാപ്ടൻ സി.കെ.ജിതേഷ്, കവി ശ്രീനിവാസൻ തൂണേരി, പ്രേമൻ ഗുരിക്കൾ, കലാമണ്ഡലം ആതിര നന്ദകുമാർ എന്നിവരെ ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി.ജിമേഷ് സ്വാഗതവും കെ.കെ. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.