മെഹ്‌ലി മിസ്‌ട്രിക്ക് 'ടാറ്റ"

Wednesday 29 October 2025 1:56 AM IST

കൊച്ചി: ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന അന്തരിച്ച രത്തൻ ടാറ്റയുടെ വിശ്വസ്‌തനും ഷപൂർജി പല്ലോൻജി കുടുംബാംഗവുമായ മെഹ്‌ലി മിസ്‌ട്രി ടാറ്റ ട്രസ്റ്റ്‌സിൽ നിന്ന് പുറത്തായി. സർ ദോറാബ്‌ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്‌ എന്നിവയുടെ ബോർഡിലേക്ക് മിസ്ട്രിയെ പുനർനിയമിക്കാനുള്ള പ്രമേയത്തിനെ ആറംഗ ബോർഡിൽ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, ടി.വി.എസ് ഗ്രൂപ്പ് ചെയർമാൻ എമിറൈറ്റസ് വേണു ശ്രീനിവാസൻ, മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിംഗ് എന്നിവർ എതിർത്തു. ദോറാബ്‌ജി ട്രസ്റ്റിൽ ഡാരിയസ് ഖബാഡെയും പ്രമീത് ജാവേരിയും മിസ്ട്രിയ്‌ക്ക് അനുകൂല നിലപാടെടുത്തു. ടാറ്റ ട്രസ്റ്റിൽ ഡാരിയസ് ഖംബാഡെയും ജഹാംഗീർ എച്ച്. ജഹാംഗീറും പിന്തുണച്ചു. ട്രസ്റ്റികളുടെ പുനർനിയമനം ഐകകണ്ഠ്യേന വേണമെന്ന നിബന്ധനയാണ് ടാറ്റ ട്രസ്റ്റ്‌സ് പിന്തുടരുന്നത്.