ഭരണഭാഷാവാരാഘോഷം

Wednesday 29 October 2025 12:21 AM IST

പത്തനംതിട്ട : ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി ജില്ലയിൽ നവംബർ ഒന്നു മുതൽ നവംബർ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിക്കും. എ.ഡി.എം ബി.ജ്യോതി അദ്ധ്യക്ഷത വഹിക്കും. കവിയും ആകാശവാണി മുൻ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാർ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസർ കെ.സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും.