'സമ്മർ ഇൻ ബെത്‌ലഹേം' മെഗാ ഫെസ്റ്റ് കൊല്ലത്ത്
കൊച്ചി: രണ്ടേക്കർ വിസ്തൃതിയിൽ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന 'സമ്മർ ഇൻ ബെത്‌ലഹേം" മെഗാ ഫെസ്റ്റ് കൊല്ലം തിരുമുല്ലവാരം ബീച്ചിൽ നവംബർ ഒന്നിന് ആരംഭിക്കും. 3000 ചതുരശ്രയടി വിസ്തൃതിയിലുള്ള സ്‌നോ വേൾഡാണ് ചുങ്കത്ത് ഹോസ്‌പിറ്റാലിറ്റി ഒരുക്കുന്ന പരിപാടിയുടെ ആകർഷണം.
യഥാർത്ഥ മഞ്ഞുവീഴ്ചയുടെ അനുഭവം സന്ദർശകർക്കു നൽകുന്നതാണ് സ്നോ വേൾഡ്. 18 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടിയുടെ വിശാലമായ ഹാൾ യൂറോപ്യൻ കാലാവസ്ഥയുടെ അനുഭവം സമ്മാനിക്കും. യൂറോപ്യൻ സംസ്‌കാരവും സ്മാരകങ്ങളുടെ ചെറുപതിപ്പുകളും കല്ല് പാകിയ വീഥികളും മരപ്പണികളുമുള്ള 'ബെത്‌ലഹേം വില്ലേജും' ഒരുക്കും. യൂറോപ്യൻ ഫുഡ് കോർട്ടുകളും 60 ഷോപ്പിംഗ് സ്റ്റാളുകളും സജ്ജീകരിച്ചതായി ചുങ്കത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് പറഞ്ഞു.
നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് എക്‌സ്‌പീരിയൻസ് സെന്റർ തുറക്കും. വൈകിട്ട് ആറിന് ചലച്ചിത്രതാരവും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.. മുതിർന്നവർക്ക് 400, 17 വയസിൽ താഴെയുള്ളവർക്ക് 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്.