വനിതാ കൺവെൻഷൻ 31ന്

Wednesday 29 October 2025 1:26 AM IST

കൊച്ചി: ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്ക്രൈബ്‌സ് അസോസിയേഷൻ ജില്ലാ വനിത കൺവെൻഷൻ 31ന് രാവി​ലെ 10.30ന് ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ്. കരയോഗം ഹാളിൽ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിത ചെയർപേഴ്‌സൺ വി.എൻ.സരോജിനി അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒഫ് ഇന്ത്യ അഡ്വ.ഒ.എം.ശാലിന വിശിഷ്ടാതിഥിയാകും. കെ.ജി. ഇന്ദുകലാധരൻ, എ.അൻസാർ, സി.പി. അശോകൻ,​ ഒ.എം.ദിനകരൻ,​ ആർ.ബേബി ലത, പി.ശോഭ എന്നിവർ സംസാരിക്കും. അന്നേദിവസം ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് കുമാർ അറിയിച്ചു.