രജത ജൂബിലി ആഘോഷം

Wednesday 29 October 2025 12:30 AM IST

കോന്നി : കൊക്കത്തോട് അള്ളുങ്കൽ ഹരിത സ്വയം സഹായ സംഘം രജത ജൂബിലി ആഘോഷം അരുവാപ്പലം കൃഷി ഓഫീസർ യു.എൽ.അഞ്ജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ആർ.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബി.നസീറ ബീഗം, പഞ്ചായത്ത് അംഗങ്ങളായ വി.കെ.രഘു, ജോജു വർഗീസ്, സംഘം സെക്രട്ടറി ജി.സത്യനേശൻ, അരിവാപ്പുലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ടി.ആർ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരെ ആദരിച്ചു.