ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി

Wednesday 29 October 2025 12:32 AM IST

റാന്നി : ബി.ഡി.ജെ.എസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി രതീഷ് മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്യ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി ഡി വൈ എസ് സംസ്ഥാന പ്രസിഡന്റ്‌ രാകേഷ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ അഡ്വക്കേറ്റ് മഞ്ജു കെ.നായർക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് ബാബു, ജില്ലാ സെക്രട്ടറി അനിൽ പുറത്തോട്ട്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ദീപു കണ്ണന്നൂമൺ തുടങ്ങിയവർ സംസാരിച്ചു.