ക്വിസ് മത്സര വിജയികൾ

Wednesday 29 October 2025 12:34 AM IST

കൈപ്പട്ടൂർ : സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിൽ നടന്ന കീപ്പള്ളിൽ എം. ജോൺ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ എച്ച്.എസ് വിഭാഗത്തിൽ തോട്ടക്കോണം ഗവ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഗവ.എം.ബി. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും തിരുവല്ല എം.ജി.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കലഞ്ഞൂർ ഗവ. എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ചവറ സൗത്ത് ഗവ. യു.പി സ്കൂൾ രണ്ടാം സ്ഥാനവും തൊടുപുഴ കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.