ഫെലോഷിപ്പ് സമ്മേളനം
Wednesday 29 October 2025 12:35 AM IST
പരുമല :സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ് സമ്മേളനം പരുമലയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് ഉദ്‌ഘാടനം ചെയ്തു. ഫാ.സി.എ.ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് മുഖ്യ സന്ദേശം നൽകി. ഫാ.എൽദോസ് ഏലിയാസ്, ഡോ.ജോസ് ജോസഫ്, ഡോ.തോമസ് വർഗീസ് അമയിൽ, ബിജു ഉമ്മൻ, റോണി വർഗീസ് എബ്രഹാം, ഫാ.കെ.വൈ.വിത്സൺ, ഫാ.കോശി തോമസ് മാത്യു പി.ജോസഫ്, സജി മാമ്പ്രക്കുഴിയിൽ, ജോർജ്ജ് ടി.പോൾ എന്നിവർ പ്രസംഗിച്ചു.