കോൺഗ്രസ് യോഗം

Wednesday 29 October 2025 12:36 AM IST

പത്തനംതിട്ട: കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്ന എസ്.ഐ.ആർ നടപടികൾ തിരഞ്ഞെടുപ്പിനുശേഷം ആരംഭിച്ചാൽ മതിയെന്ന് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ യോഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, പ്രൊഫ.പി.കെ.മോഹൻരാജ്, ജെറി മാത്യു സാം, ഈപ്പൻ കുര്യൻ, ആർ.ദേവകുമാർ, ദീനാമ്മ റോയി, സക്കറിയ വർഗീസ്, ബിജു വർഗീസ്, കെ.ശിവപ്രസാദ്, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് എന്നിവർ പ്രസംഗിച്ചു.