കർഷകർ അനുഗ്രഹത്തിന്റെ വിത്ത് വിതയ്ക്കുന്നു : കാതോലിക്കാ ബാവ
പരുമല: ഭൂമിയെ സ്‌നേഹിക്കുകയും കാർഷിക ഫലങ്ങളെ ആസ്വദിക്കുകയും ചെയ്യുക, അത് ലാഭത്തിനപ്പുറം മനുഷ്യന്റെ നന്മയിലേക്കുള്ള ദൗത്യമാകണം — ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ വാക്കുകൾ പരുമലയിൽ നിറഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.
മണ്ണിനോടുള്ള അടുപ്പം ദൈവാനുഗ്രഹത്തിന്റെ അടയാളമാണെന്നും കർഷകജീവിതം സഭയുടെ ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, ആത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.എൽദോസ് ഏലിയാസ്, മുൻ പ്രിൻസിപ്പൽ ഡോ.എം.ഇ.കുറിയാക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജി മാമ്പ്രക്കുഴിയിൽ, ജോജി പി.തോമസ് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകർക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകി.