സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിച്ചു

Wednesday 29 October 2025 12:46 AM IST

തൃശൂർ: എൽ.ഡി.എഫ് സർക്കാരിന്റെ തുടർച്ചയിലാണ് പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ കൊവിഡും പ്രളയവും എല്ലാമുണ്ടായി. നാല് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് പാർക്ക് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നതിലൂടെ വിരാമമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനംമന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, ഡോ.ആർ.ബിന്ദു, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കെ.രാധാകൃഷ്ണൻ എം.പി, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.