ആന്റണി രാജു കേസ്: സ്റ്റേ നീട്ടി

Wednesday 29 October 2025 11:53 PM IST

കൊച്ചി: മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ പ്രതിയായ തൊണ്ടി മുതൽ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഹൈക്കോടതി 30ന് പരിഗണിക്കാൻ മാറ്റി. വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് അതുവരെ തടഞ്ഞു. കേസിലെ ഒന്നാം പ്രതി സർക്കാർ ജീവനക്കാരനായതിനാൽ അതുപ്രകാരമുള്ള വകുപ്പും ചുമത്തണമെന്നാണ് ആവശ്യം. മാദ്ധ്യമ പ്രവർത്തകനായ അനിൽ ഇമാനുവൽ ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.