കായിക താരങ്ങൾക്ക് സ്വീകരണം നൽകി
Wednesday 29 October 2025 12:00 AM IST
വളയം: സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ തിളക്കമാർന്ന വിജയം നേടിയ വളയം യുപി. സ്കൂളിലെ യുവപ്രതിഭകളായ സിയാസുനിൽ, യു. കെ. സാൻരാഗ് എന്നിവർക്ക് വിദ്യാർത്ഥികളും നാട്ടുകാരും സ്വീകരണം നൽകി. സംസ്ഥാന കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ ജേതാവാണ് സിയാ സുനിൽ. സ്കൂളിൽ നടന്ന 'ആദരം' അനുമോദന ചടങ്ങിൽ സിയക്ക് സഹപാഠികൾ വെള്ളി കൊലുസ് സമ്മാനിച്ചു. തൂണേരി ബി.ആർ.സി. ബി.പി.സി.സജീവൻ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. വളയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക വി.കെ. അനില സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ പള്ളിത്തറ നന്ദിയും പറഞ്ഞു.