വൈക്കോൽ സബ്സിഡി പദ്ധതി പ്രഖ്യാപനം
Wednesday 29 October 2025 12:03 AM IST
മേപ്പയ്യൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ക്ഷീര വികസന വകുപ്പിന്റെ വൈക്കോൽ സബ്സിഡി പദ്ധതി പ്രഖ്യാപനം ഇരിങ്ങത്ത് ദാറുസ്സലാം മദ്രസയിൽ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ അഷിദ നടുക്കാട്ടിൽ, പ്രബില അശോകൻവി കെ,നാരായണൻ കുനിമ്മേൽ , വിജയൻ കെ പി .എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസർ ഷിബിന സ്വാഗതവും പാലച്ചുവട് ക്ഷീര സഹകരണ സംഘം സെക്രട്ടറി എം ദേവദാസ് നന്ദിയും പറഞ്ഞു.