വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിൽ ദ്രവ്യകലശം നടക്കും

Wednesday 29 October 2025 12:23 AM IST

വളാഞ്ചേരി : വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശുദ്ധിക്രിയകളും ദ്രവ്യ കലശവും ഒക്ടോബർ 31, നവംബർ 01, 02 ദിവസങ്ങളിൽ നടക്കും. തന്ത്രിവര്യൻ കാലടി പടിഞ്ഞാറേടത്ത് മനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. ശുദ്ധിയോട് കൂടിയ ദ്രവ്യകലശവും താന്ത്രിക ചടങ്ങുകളുടെ ഭാഗമായി സുകൃത ഹോമം, വാസ്തുബലി, ബിംബശുദ്ധി, പരികലശപൂജ, ബ്രഹ്മ കലശപൂജ, കലശപ്രദക്ഷിണം, എന്നിവയും നടക്കും. ഒക്ടോബർ 31ന് കാലത്ത് ഒമ്പതിന് തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയും നടുവിൽ മഠം ഇളമുറ സ്വാമിയാർ പാർത്ഥസാരഥിഭാരതീ സ്വാമിയാരും ക്ഷേത്രത്തിലെത്തും. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, ഊരാൻ കാലടി മനയ്ക്കൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി കെ.ടി. സ്വാമിദാസ്, ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ, ട്രഷറർ പി. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.