അഞ്ചൽ ശബരിഗിരിയിൽ കലാ ശാസ്ത്രമേള
Wednesday 29 October 2025 12:49 AM IST
അഞ്ചൽ: അഞ്ചൽ ശബരിഗിരി സ്കൂളിൽ നടന്ന കലാ ശാസ്ത്രമേളയുടെ ഉദ്ഘാടനം ഫോർമൽ പ്രോജക്ട് ഡയറക്ടർ ശ്യാം മോഹൻ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. ലക്ഷ്മി പ്രിതി (വി.എസ്.എസി.സി) മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഡയറക്ടർ ഡോ. ശബരിഷ് ജയകുമാർ, പ്രിൻസിപ്പൽ ബി.ആശ, വൈസ് പ്രിൻസിപ്പിൽ എൽ.എസ്.സ്മിത എന്നിവർ സംസാരിച്ചു. ഐ.എസ്.ആർ.ഒയുടെ പ്രത്യേക പ്രദർശനവും ഫയർ ആൻഡ് സേഫ്റ്റിയുടെ ബോധവത്കരണ പരപാടിയും ഇതോടനുബന്ധിച്ച് നടന്നു.