ശിവഗിരി തീർത്ഥാടനം: ഓഫീസ് തുറന്നു
ശിവഗിരി:93-ാമത് ശിവഗിരി മഹാതീർത്ഥാടന മഹാമഹത്തിന്റെ മുന്നോടിയായി തീർത്ഥാടന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ ,മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സുകൃതാനന്ദ , കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, മറ്റു സന്യാസി ശ്രേഷ്ഠർ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നവംബർ മുതൽ ശിവഗിരി മഹാതീർത്ഥാടന ലക്ഷ്യ പ്രചാരണ സമ്മേളനങ്ങളും സെമിനാറുകളും നാടൊട്ടാകെ ആരംഭിക്കും.ഡിസംബർ 15 മുതൽ 2026 ജനുവരി 5 വരെയാണ് തീർത്ഥാടന കാലം.
ഫോട്ടോ:93-ാമത് ശിവഗിരി മഹാതീർത്ഥാടന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ച് ഉദഘാടനം ചെയ്യുന്നു.സ്വാമി ശാരദാനന്ദ ,സ്വാമി ഋതംഭരാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ഋതംഭരാനന്ദ, സ്വാമി സുകൃതാനന്ദ തുടങ്ങിയവർ സമീപം