എം.ഡി.എം.എയുമായി അറസ്റ്റിൽ

Wednesday 29 October 2025 12:20 AM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്ക് എത്തിച്ച 14.702 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തഴവ പൊയ്കയിൽ വീട്ടിൽ അജ്മൽഷായാണ് (22) കരുനാഗപ്പള്ളി സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് പിടികൂടിയത്. ഇയാൾ അന്യസംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 26ന് വൈകിട്ട് കരുനാഗപ്പള്ളി തൊടിയൂർ കസൂർമുക്കിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.