ചുമട്ട് തൊഴിലാളികളുടെ വടംവലി
Wednesday 29 October 2025 12:30 AM IST
കൊല്ലം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാറിന്റെ പ്രചാരണാർത്ഥം ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയിൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചുമട്ട് തൊഴിലാളികൾ പങ്കെടുത്തു. ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് റീജിയണൽ ജോ. ലേബർ കമ്മിഷണർ എം.ജി.സുരേഷ് അദ്ധ്യക്ഷനായി. ചെയർമാൻ സനൽ.എ.സലാം, സെക്രട്ടറി ആർ.ഹരികുമാർ, ബോർഡ് അംഗങ്ങളായ ആർ.വിജയൻ പിള്ള, എസ്.ദേവരാജൻ, എസ്.രമേശ്കുമാർ, ആർ.രാധാകൃഷ്ണൻ, പി.പീറ്റർ എഡ്വിൻ, എസ്.ആർ.രമേശ്, എ.എം.ഇക്ബാൽ, ഡി.രാമകൃഷ്ണപിള്ള, എസ്.നാസറുദ്ദീൻ, പി.ജയപ്രകാശ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ സെക്രട്ടറി വി.ജി.ബിജു തുടങ്ങിയവർ പങ്കെടുത്തു.