സെറ്റ് പരീക്ഷ: നാളെ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: ഹയർ സെക്കൻഡറി,നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് നാളെ മുതൽ നവംബർ 28 വരെ www.lbscentre.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റിലുണ്ട്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും,ബി.എഡുമാണ് യോഗ്യത. ചില വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. പട്ടിക, പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് ബിരുദാനന്തര ബിരുദത്തിന് 5ശതമാനം മാർക്കിളവുണ്ട്. ജനറൽ /ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1300 രൂപയും,എസ്.സി /എസ്.ടി /പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 750 രൂപയുമാണ് പരീക്ഷാ ഫീസ്.