നഴ്‌സിംഗ് അലോട്ട്‌മെന്റ്
Wednesday 29 October 2025 1:20 AM IST
തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് നാളെ എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിലെ റാങ്ക് ലിസ്റ്റിലുള്ളവർ രാവിലെ 10നകം എൽ.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രഓഫീസിലോ കളമശ്ശേരി റീജിയണൽ സെന്ററിലോ രജിസ്റ്റർ ചെയ്യണം. 0471-2560361, 362, 363, 364.