ദിവ്യ കലാമേള 15മുതൽ 23വരെ ലക്നൗവിൽ
Wednesday 29 October 2025 1:24 AM IST
തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ നിന്നും എൻ.ഡി.എഫ്.ഡി.സി വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങളിലൂടെ നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ നവംബർ 15മുതൽ 23വരെ ലക്നൗവിൽ സംഘടിപ്പിക്കുന്ന മേളയിൽ അവസരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭങ്ങൾ മേളയിലുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ അവരുടെ പേരും മറ്റ് വിശദാംശങ്ങളും (യു.ഡി.ഐ.ഡി നമ്പർ നിർബന്ധം) ഉത്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ 30ന് വൈകിട്ട് 3നു മുൻപായി നിശ്ചിത ഫോറത്തിൽ kshpwc2017@gmail.com അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് www.hpwc.kerala.gov.in.04712347768, 9497281896.