ആദ്യ പോർട്ടബിൾ എ.ബി.സി യൂണിറ്റ് ഉദ്ഘാടനം ഇന്ന്
Wednesday 29 October 2025 1:34 AM IST
കൊല്ലം: സംസ്ഥാനത്തെ ആദ്യ പോർട്ടബിൾ എ.ബി.സി യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് നെടുമങ്ങാട് നഗരസഭയിൽ നടക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പൈലറ്റ് പ്രോജക്ടായാണ് പോർട്ടബിൾ എ.ബി.സി സെന്റർ ആരംഭിക്കുന്നത്. മൊബൈൽ യൂണിറ്റായതിനാൽ ഒരു പ്രദേശത്തെ തെരുവുനായകളുടെ വന്ധ്യംകരണം പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കുകയോ രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കും ഉപയോഗിക്കത്തക്കവിധത്തിൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കുകയോ ചെയ്യാം.