റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാഡമി ചെയർമാനാകും

Wednesday 29 October 2025 1:48 AM IST

തിരുവനന്തപുരം: ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാഡമി ചെയർമാനായി നിയമിക്കാൻ തീരുമാനമായി. മന്ത്രി സജി ചെറിയാൻ സർക്കാരിന്റെ തീരുമാനം പൂക്കുട്ടിയെ അറിയിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നുമാണ് വിവരം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് റസൂലിനെ ചെയർമനാക്കി ഉത്തരവിറക്കിയേക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. ചലച്ചിത്രമേളയ്ക്കു മുമ്പ് പുതിയ ചെയർമാൻ സ്ഥാനമേൽക്കും.