തെറ്രായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: കായിക മന്ത്രിയുടെ ഓഫീസ്

Wednesday 29 October 2025 1:50 AM IST

തിരുവനന്തപുരം: മെസിയുടേയും അർജന്റീന ഫുട്‌ബാൾ ടീമിന്റെയും കേരള സന്ദർശനം മാറ്റിയതുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കായികമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജി.സി.ഡി.എ ചെയർമാൻ സർക്കാരിന് നൽകിയ കത്ത് പരിഗണിച്ചാണ് കലൂർ സ്‌റ്റേഡിയം മത്സരവേദിയായി തീരുമാനിച്ചത്. തുടർന്ന് സ്‌റ്റേഡിയം ജി.സി.ഡി.എ സ്‌പോർട്സ് കേരള ഫൗണ്ടേഷന് കൈമാറി. നവീകരിക്കാനും മത്സരം നടത്താനുമായി സ്റ്റേഡിയം നവംബർ 30വരെ സ്‌പോൺസർക്ക് വിട്ടു നൽകി. 30ഓടെ സ്റ്റേഡിയം സ്‌പോൺസറിൽ നിന്ന് ഏറ്റെടുത്ത് ജി.സി.ഡി.എയ്ക്ക് കൈമാറും. മാർച്ചിൽ അർജന്റീന ടീം വരുമ്പോൾ സ്റ്റേഡിയം മത്സരം നടത്താൻ വീണ്ടും കൈമാറും. ഈ നടപടി ക്രമങ്ങളെല്ലാം നിയമാനുസൃതമായാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കി.