റോജി എം. ജോണിന്റെ വിവാഹം ഇന്ന്

Wednesday 29 October 2025 1:53 AM IST

അങ്കമാലി: എ.ഐ.സി.സി സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്‌സിയാണ് വധു. ഇന്ന് വൈകി​ട്ട് 3.30ന് അങ്കമാലി സെന്റ് ജോർജ് ബസലിക്കയിലാണ് വിവാഹം. തിങ്കളാഴ്ച മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളിയിൽ വച്ചായിരുന്നു മനസമ്മതം. ലിപ്‌സി ഇന്റീരിയർ ഡിസൈനറാണ്. ഒരുവർഷം മുമ്പ് നിശ്ചയിച്ചതാണ് വിവാഹം. ലളിതമായ രീതിയിലാണ് വിവാഹചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും.