പി.എം ശ്രീ: യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന്

Wednesday 29 October 2025 2:09 AM IST

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ ഒന്നിന് 'കേരളത്തെ ഒറ്റിയവരെ ഒറ്റപ്പെടുത്തുക' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് നടയിലേക്ക് സെക്കുലർ ലോംഗ് മാർച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ.ജനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പറഞ്ഞു. സംഘപരിവാർ സംഘടനകൾക്കെതിരെ സി.പി.ഐക്ക് നിലപാടുണ്ടെങ്കിൽ ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കത്ത് നൽകും. മാർച്ചിൽ പങ്കെടുക്കാൻ എഐവൈഎഫിനെയും ക്ഷണിക്കുന്നു.