സുപ്രീംകോടതി പരാമർശം: മുൻകൂർ ജാമ്യഹർജി എടുക്കാതെ ഹൈക്കോടതി
Wednesday 29 October 2025 2:11 AM IST
കൊച്ചി: സെഷൻസ് കോടതിയെ സമീപിക്കാതെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഒരു മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഒഴിവാക്കി. പത്തനംതിട്ട സ്വദേശിയുടെ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു ഒഴിവാക്കിയത്. സെഷൻസ് കോടതിയെ സമീപിക്കാത്തതിനുള്ള അസാധാരണ സാഹചര്യം വിശദീകരിക്കാതെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി വിലയിരുത്തി. കോടതികളുടെ അധികാരശ്രേണി മറികടക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു സുപ്രീം കോടതിയുടെ അടുത്തിടെയുള്ള ഉത്തരവ്.