പരിപാടികൾ റദ്ദാക്കി എം.വി ഗോവിന്ദൻ തലസ്ഥാനത്ത്
Wednesday 29 October 2025 2:11 AM IST
തിരുവനന്തപുരം:പി.എം ശ്രീയിൽ സി.പി.ഐയുമായുള്ള ഒത്തു തീർപ്പ് ചർച്ചകൾ വിജയമാവാത്ത സാഹചര്യത്തിൽ കണ്ണൂരിലെ പരിപാടികൾ വെട്ടിച്ചുരുക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവന്ദൻ തലസ്ഥാനത്ത് എത്തി. സി.പി.ഐ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ ആലോചിക്കാനാണ് ഗോവിന്ദനെ വിളിപ്പിച്ചത്. പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ അനുനയ നീക്കങ്ങൾ നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇന്നലെ ഇരിട്ടിയിലായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. ഇന്ന് സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ ചില പരിപാടികളിൽ പങ്കെടുക്കേണ്ടിയിരുന്നതാണ്.