ലിഫ്‌റ്റിനുള്ളിൽ കുടുങ്ങി; വളരെ ശാന്തനായി നിന്ന് കുട്ടി ഒരു കാര്യം പറഞ്ഞു, തൊട്ടടുത്ത നിമിഷം ലിഫ്റ്റ് ശരിയായി

Wednesday 29 October 2025 11:19 AM IST

കുട്ടികളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഒരു ആൺകുട്ടി ലിഫ്റ്റിനുള്ളിൽ കുടുങ്ങുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്.

ലിഫ്റ്റിൽ ഒരു ബാഗുമായി ഒറ്റയ്ക്ക് നിൽക്കുകയാണ് ആൺകുട്ടി. പെട്ടെന്ന് ലിഫ്റ്റ് നിന്നു. കുട്ടി നന്നായി പേടിക്കുകയും ചെയ്തു. തുടർന്ന് അവൻ പ്രാർത്ഥിക്കുകയാണ്. 'ദൈവമേ, ദയവായി വാതിൽ തുറക്കൂ. എനിക്ക് ചെറിയ പേടിയുണ്ട്, പക്ഷേ ദൈവം കൂടെയുണ്ടെന്ന് എനിക്കറിയാം.'- എന്നായിരുന്നു കുട്ടിയുടെ പ്രാർത്ഥന. ഇതു പറഞ്ഞുകഴിഞ്ഞയുടൻ പ്രാർത്ഥന ദൈവം കേട്ടെന്നപോലെ ലിഫ്റ്റ് തുറക്കുകയാണ്.

തുടർന്ന് കുട്ടി ഓടി ലിഫ്റ്റിൽ നിന്ന് പുറത്തുപോകുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. പേടിച്ചുവിറച്ചിരിക്കുകയാണെങ്കിലും കുട്ടി അത് പുറത്തുകാണിക്കാതെ വളരെ ശാന്തമായി പെരുമാറിയതിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.